
കൊട്ടാരക്കര: 1.6 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കൊല്ലം പരവൂര്‍ പൂതക്കുളം അമ്മരത്ത്മുക്ക് ചരുവിള പുത്തന്‍ വീട്ടില്‍ സൂരജ് സുരേന്ദ്രനാണ് അറസ്റ്റിലായത്.
കൊല്ലം റൂറല്‍ എസ്പി സാബു മാത്യു കെ.എമ്മിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ടീമും എഴുകോൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് സൂരജ് അറസ്റ്റിലായത്.
Read Also : സംസ്ഥാനത്ത് ഏറെ വിവാദവും ഒപ്പം തരംഗവുമായി മാറിയ നവകേരള ബസിന് വന്‍ സുരക്ഷ
എഴുകോണ്‍ എസ് ഐ അനീസ്, കൊല്ലം റൂറല്‍ ഡാന്‍സാഫ് എസ്ഐ ജ്യോതിഷ് ചിറവൂർ, എസ് ഐ ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ സജുമോൻ, അഭിലാഷ്, ദിലീപ്, വിപിൻ ക്ളീറ്റസ് എഴുകോൺ പോലീസ് സ്റ്റേഷൻ എസ്ഐ ജോസ്, സിപിഒ മാരായ വിനയൻ, അഭിജിത്ത്, ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments