Latest NewsNewsInternational

ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ബിസിനസ് മേഖലയായി കണ്ട് ഇലോണ്‍ മസ്‌ക്

ടെസ്‌ല ഇന്ത്യയില്‍ ആരംഭിക്കുന്നത് പ്രതിവര്‍ഷം 5 ലക്ഷം കാറുകള്‍ നിര്‍മ്മിക്കുന്ന പ്ലാന്റ്

ന്യൂയോര്‍ക്ക്: ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ബിസിനസ് മേഖലയായി കണ്ട് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. ഇതിനായി അടുത്ത വര്‍ഷം മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ ടെസ്‌ലയുടെ നിര്‍മ്മാണശാല സന്ദര്‍ശിച്ചിരുന്നു.

Read Also: ഇംഫാൽ വിമാനത്താവളത്തിന് സമീപം പറക്കുന്ന അജ്ഞാത വസ്തു; 2 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, 3 എണ്ണം വൈകി പറക്കും

ടെസ്‌ലയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ടെസ്‌ലയുടെ ഫാക്ടറി ഗുജറാത്തിലാകും ആകും സ്ഥാപിക്കുക എന്നാണ് . മഹാരാഷ്ട്രയും പരിഗണനയിലുണ്ട്. പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇവി കാറുകള്‍ അവിടെ നിര്‍മ്മിക്കും. ടെസ്‌ല ഇന്ത്യയുടെ എന്‍ട്രി ലെവല്‍ കാറിന് ഏകദേശം 20 ലക്ഷം രൂപ വിലവരും. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ടെസ്‌ലയുമായി ചര്‍ച്ച നടത്തിയിരുന്നു . എന്നാല്‍ ഇത് നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം ജനുവരിയില്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ടെസ്‌ല ഇന്ത്യയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button