
മൂവാറ്റുപുഴ: ഒന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തർപ്രദേശി സ്വദേശി അന്‍വറാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. താമസസ്ഥലത്തു നിന്നാണ് മൂവാറ്റുപുഴ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന്, പൊലീസ് ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു.
കഞ്ചാവ് വില്പനയ്ക്ക് വേണ്ടി മാത്രമാണ് അന്‍വര്‍ മൂവാറ്റുപുഴയിലെത്തിയത്. ഇയാള്‍ വന്‍തോതില്‍ കേരളത്തില്‍ കഞ്ചാവ് എത്തിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. ഇയാളില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന യുവാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments