KeralaLatest NewsNews

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം: അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്‌സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായി നൽകുന്നുണ്ടെന്ന് കെഎസ്ഇബി. ജീവൻ രക്ഷാ ഉപകരണങ്ങൾക്കു വേണ്ട മുഴുവൻ വൈദ്യുതിയും സൗജന്യമായാണ് നൽകുക.

Read Also: എ.ഡി.ജി.പി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ആൾ മരിച്ചു

പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകൾ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവൻരക്ഷാ സംവിധാനം തുടർന്നും ആവശ്യമാണെന്ന ഗവൺമെന്റ് ഡോക്ടറുടെ സർട്ടിഫിക്കറ്റിൻമേൽ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്.

ഈ ആനുകൂല്യം ലഭിക്കാൻ നേരത്തെ 200/- രൂപയുടെ മുദ്രപ്പത്രത്തിലുള്ള സത്യവാങ്ങ്മൂലം സമർപ്പിക്കേണ്ടിയിരുന്നു. ഇപ്പോൾ വെള്ള കടലാസിൽ സത്യവാങ്ങ്മൂലം നൽകിയാൽ മതിയാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

Read Also: ലോകകപ്പ്: മുടക്കിയത് 24,789 കോടി, കൈവരിച്ചത് 2.2 ലക്ഷം കോടി – ഡിസ്‌നിയെ പരിഹസിച്ചവർ ഈ തന്ത്രം അറിഞ്ഞില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button