Latest NewsCricketNewsIndiaSports

ലോകകപ്പ്: മുടക്കിയത് 24,789 കോടി, കൈവരിച്ചത് 2.2 ലക്ഷം കോടി – ഡിസ്‌നിയെ പരിഹസിച്ചവർ ഈ തന്ത്രം അറിഞ്ഞില്ല

റിലയൻസിനെ തോൽപ്പിച്ചാണ് ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം ഡിസ്‌നി + ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്. 24,789 കോടി ആയിരുന്നു ഡിസ്‌നി മുടക്കിയത്. ഇത്രയും കോടി നൽകി ഈ അവകാശം സ്വന്തമാക്കേണ്ടതുണ്ടായിരുന്നോ എന്നു പരിഹസിച്ചവർ ഏറെയായിരുന്നു. ഇവരാരും ഡിസ്‌നിയുടെ തന്ത്രം മനസിലാക്കിയില്ല. ലോകകപ്പ് 2023 ആവേശം രാജ്യം ഏറ്റെടുത്തതോടെ വൻ നേട്ടമാണ് കമ്പനി നേടിയിരിക്കുന്നത്.

ഓരോ ദിനവും വ്യൂവർഷിപ്പ് റെക്കോഡുകൾ തകർക്കാൻ ഡിസ്‌നി + ഹോട്ട്‌സ്റ്റാറിനായി. ഇന്ന് ഫൈനലിൽ ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ വരുമാന കണക്കുകളിൽ വൻദൂരം മുന്നേറാൻ ഡിസ്‌നിക്ക് കഴിയും. ടീം ഇന്ത്യയുടെ അവിശ്വസനീയ പ്രകടനങ്ങൾ കമ്പനിക്ക് പുതിയ ഉണർവ് നൽകി. ലോകകപ്പ് 2023 ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ മാതൃ കമ്പനിയുടെ വിപണി മൂല്യം 2.2 ലക്ഷം കോടി രൂപയായി ഉയർത്തിയെന്നാണു ടിവി9 ഹിന്ദി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഒക്ടോബർ നാലിന് ഡിസ്‌നിയുടെ വിപണി മൂല്യം ഏകദേശം 141.267 ബില്യൺ ഡോളറായിരുന്നു. ഇത് നിലവിൽ 167.68 ബില്യൺ ഡോളറാണ് (ഏകദേശം 13 ലക്ഷം കോടി രൂപ). കമ്പനി വൻ പ്രതിസന്ധി നേരിട്ടിരുന്ന സമയത്തണ് ഈ ഗംഭീര പ്രകടനം. 2024 മുതൽ 2027 വരെ ഇന്ത്യയിൽ നടക്കുന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടൂർണമെന്റുകൾ പ്രദർശിപ്പിക്കുന്നതിനുള്ള മീഡിയ അവകാശം 24,789 കോടി രൂപയ്ക്കാണ് ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button