AlappuzhaLatest NewsKeralaNattuvarthaNews

ടോ​​റ​​സ് ലോ​​റി ബൈ​​ക്ക് യാ​​ത്ര​​ക്കാരനെ ഇടിച്ചു: റി​​ട്ട. നേ​​വി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ മരിച്ചു

ആ​​ല​​പ്പു​​ഴ ക​​രീ​​ല​​ക്കു​​ള​​ങ്ങ​​ര മ​​ല​​മേ​​ൽ​​ഭാ​​ഗം സ്വ​​ദേ​​ശി വാ​​ലു​​വി​​ള കി​​ഴ​​ക്ക​​തി​​ൽ മോ​​ഹ​​ൻ​​കു​​മാ​​ർ(60) ആ​​ണ് മ​​രി​​ച്ച​​ത്

കൊ​​ര​​ട്ടി: ദേ​​ശീ​​യ​​പാ​​ത​​യി​​ലെ ചി​​റ​​ങ്ങ​​ര സി​​ഗ്ന​​ൽ ജം​​ഗ്ഷ​​നി​​ൽ ടോ​​റ​​സ് ലോ​​റി ദേ​​ഹ​​ത്തു ക​​യ​​റി ബൈ​​ക്ക് യാ​​ത്ര​​ക്കാര​​ൻ ത​​ത്​​ക്ഷ​​ണം മ​​രി​​ച്ചു. റി​​ട്ട. നേ​​വി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പാ​​ല​​ക്കാ​​ട് കി​​ഴ​​ക്ക​​ൻ​​ചേ​​രി കൊ​​ടു​​​​മ്പാ​​ല​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ആ​​ല​​പ്പു​​ഴ ക​​രീ​​ല​​ക്കു​​ള​​ങ്ങ​​ര മ​​ല​​മേ​​ൽ​​ഭാ​​ഗം സ്വ​​ദേ​​ശി വാ​​ലു​​വി​​ള കി​​ഴ​​ക്ക​​തി​​ൽ മോ​​ഹ​​ൻ​​കു​​മാ​​ർ(60) ആ​​ണ് മ​​രി​​ച്ച​​ത്.

Read Also : മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷണക്കേസിലെ പ്രതി പിടിയിൽ

ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ട​​ര​​യോ​​ടെ അ​​ങ്ക​​മാ​​ലി ഭാ​​ഗ​​ത്തേ​​ക്കു​​ള്ള ട്രാ​​ക്കി​​ൽ ​​ആയി​രു​ന്നു സം​​ഭ​​വം. ഇ​​രു​​വാ​​ഹ​​ന​​ങ്ങ​​ളും സി​​ഗ്ന​​ൽ ക​​ട​​ന്നു​​വ​​രു​​മ്പോ​​ൾ ടോ​​റ​​സ് ലോ​​റി ത​​ട്ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് ലോ​​റി​​യു​​ടെ അ​​ടി​​യി​​ലേ​​ക്ക് വീ​​ഴു​​ക​​യും പി​​ൻ​​ച​​ക്രം ദേ​​ഹ​​ത്തു ക​​യ​​റി​​യി​​റ​​ങ്ങു​​ക​​യു​​മാ​​യി​​രു​​ന്നെ​​ന്ന് ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു. എ​​റ​​ണാ​​കു​​ള​​ത്തു താ​​മ​​സി​​ക്കു​​ന്ന മ​​ക​​ളെ കാ​​ണാ​​ൻ പോ​​കുമ്പോഴാ​​യി​രു​ന്നു അ​​പ​​ക​​ടം സംഭവിച്ചത്. കു​​റ്റി​​ച്ചി​റ​​യി​​ൽ​​നി​​ന്നു റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ മെ​​റ്റ​​ൽ കൊ​​ണ്ടു​​പോ​​യ​​താ​​യി​​രു​​ന്നു ടോ​​റ​​സ് ലോ​​റി. നാ​​ട്ടു​​കാ​​രും പൊ​​ലീ​​സും ചേ​​ർ​​ന്ന് മൃ​​ത​​ദേ​​ഹം ചാ​​ല​​ക്കു​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.

മോ​​ഹ​​ൻ​​കു​​മാ​​റി​​ന്‍റെ സം​​സ്കാ​​രം 12-ന് ​​തി​​രു​​വി​​ല്വാ​​മ​​ല ഐ​​വ​​ർ​​മ​​ഠം ശ്മ​​ശാ​​ന​​ത്തി​​ൽ നടന്നു. ഭാ​​ര്യ: കൊ​​ടു​​മ്പാ​​ല ച​​ക്കി​​ങ്ങ​​ൽ വി​​ജ​​യ​​ല​​ക്ഷ്മി. മ​​ക​​ൾ: പ്രി​​യ. മ​​രു​​മ​​ക​​ൻ: കൃ​​ഷ്ണ​​ദാ​​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button