കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ അക്രമം നടത്തിയ യുവാക്കൾ അറസ്റ്റിൽ. മൈനാഗപ്പള്ളി ഷൈൻ മൻസിലിൽ ഷാനു (25), മൈനാഗപ്പള്ളി തടത്തിൽ പുത്തൻ വീട്ടിൽ ലിജോ (24) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
Read Also : പൊതുവിജ്ഞാനമുണ്ടോ? എങ്കിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്വിസത്തോണിൽ പങ്കെടുക്കാം, സമ്മാനത്തുക ഒരു ലക്ഷം രൂപ വരെ
ഇവരുടെ സുഹൃത്തായ നാസിമിന് വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു യുവാക്കൾ. ചികിത്സക്കിടെ, പ്രതികൾ ആശുപത്രി ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും പിടിച്ചുമാറ്റാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ തല്ലുകയുമായിരുന്നു. ഷാനുവിനെതിരെ മോഷണം, മാനഭംഗപ്പെടുത്തൽ തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ലിജോക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് മോഷണക്കേസുകളും മാനഭംഗക്കേസും നർകോട്ടിക് കേസും നിലവിലുണ്ട്.
കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ഷെമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments