Latest NewsKeralaNewsIndia

പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സുചിത്ര. സംഭവവുമായി ബന്ധപ്പെട്ട് തേജസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

Read Also: ‘ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെ പോലെ കാണല്ലേ’: നവകേരളം ബസിനെ കുറിച്ച് ഗതാഗത മന്ത്രി

സുഹൃത്തായിരുന്ന തേജസ് പ്രാണയാഭ്യർത്ഥന നടത്തിയപ്പോൾ യുവതി ഇത് നിരസിച്ചു. തേജസുമായുള്ള സൗഹൃദവും സുചിത്ര ഒഴിവാക്കി. ഇതോടെയാണ് സുചിത്രയോട് തേജസിന് പകയായത്.

തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സുചിത്രയെ ഹൊസഹള്ളിയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് കൂട്ടികൊണ്ടുപോയി തേജസ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Read Also: മരത്തിന് മുകളിൽ വളരുന്ന മരങ്ങൾ, ഇവ ചുഴലിക്കാറ്റിനെ പ്രതിരോധിക്കും; 600 വർഷം പഴക്കമുള്ള ജാപ്പനീസ് ടെക്‌നിക്!

shortlink

Related Articles

Post Your Comments

Related Articles


Back to top button