വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കാനൊരുങ്ങി അധികൃതർ. വായു മലിനീകരണം ഉണ്ടാക്കുന്ന അന്യസംസ്ഥാന ബസുകളെ കണ്ടെത്തുന്നതിനായാണ് സ്പെഷ്യൽ ഡ്രൈവ് ഒരുക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് ഡൽഹിയിലേക്ക് എത്തുന്ന അധികൃത അന്യസംസ്ഥാന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ഡൽഹിയിലെ വായു മലിനീകരണം പരമാവധി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
മലിനീകരണം ഉണ്ടാക്കുന്ന അന്യസംസ്ഥാന സ്വകാര്യ ബസുകളെ അതിർത്തിയിൽ വച്ച് തന്നെ തടയാനാണ് തീരുമാനം. ഇതിനായി ഗതാഗത വകുപ്പ് അതിർത്തികളിൽ പരിശോധന കർശനമാക്കും. ഡൽഹിയിൽ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ഇതിനോടകം പ്രധാന നഗരങ്ങളിലേക്ക് ഡൽഹി മെട്രോ അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിരത്തുകളിലെത്തുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പരിസ്ഥിതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗം ഡൽഹിയിലെ സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. ഇപ്പോഴും ഡൽഹിയിലെ വായുനിലവാര സൂചിക ഗുരുതര വിഭാഗത്തിൽ തന്നെ തുടരുകയാണ്.
Also Read: വൃശ്ചികത്തിലെ പ്രദോഷം സവിശേഷതയുള്ളത്, ഇത്തരത്തിൽ അനുഷ്ഠിച്ചാൽ
Post Your Comments