വാരണാസി: രണ്ട് ദിവസം മുൻപ് മരിച്ച അഞ്ച് വയസ്സുകാരിയുടെ കുഴിമാടത്തിലെത്തിയ അച്ഛൻ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. മൃതദേഹം തോണ്ടി പുറത്തെടുത്തു അതിനൊപ്പം കിടന്നുറങ്ങുന്ന യുവാവിനെയാണ് അച്ഛൻ കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകി. വാരണാസിയിലാണ് സംഭവം.
സദാനന്ദ് ബസാര്‍ സ്വദേശിയായ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ശ്മശാനത്തില്‍ കുഴിവെട്ടുന്ന ജോലി ചെയ്യുന്ന റഫീഖ് എന്ന ചോട്ടുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം റെവാരി തലാബ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തില്‍ സംസ്‌കരിച്ചത്. പിതാവ് വ്യാഴാഴ്ച വീണ്ടും കുട്ടിയുടെ കുഴിമാടത്തില്‍ എത്തിയപ്പോഴാണ് കുഴിമാടം തുറന്ന നിലയിൽ കണ്ടത്. തുടര്‍ന്ന് പിതാവ് നടത്തിയ പരിശോധനയില്‍ ശ്മശാനത്തിന്റെ ഒരു മൂലയില്‍ മകളുടെ മൃതദേഹത്തോടൊപ്പം ഒരാൾ ഉറങ്ങുന്നതായി കണ്ടെത്തി. പിതാവിന്റെ പരാതിയില്‍ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. താന്‍ മദ്യപിച്ചിരുന്നതായും , മദ്യലഹരിയില്‍ ചെയ്തതാണ് എന്നും നടന്നത് എന്തെന്ന് ഓര്‍മ്മയില്ല എന്നുമാണ് മുഹമ്മദ് റഫീഖ് പറയുന്നത്.
Post Your Comments