എടക്കര: വനാതിര്‍ത്തിയില്‍ അവശനിലയില്‍ കണ്ട കാട്ടാന ചെരിഞ്ഞു. എട്ട് വയസ്സുള്ള പിടിയാനയെ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന വനത്തില്‍ ആണ് അവശനിലയില്‍ കണ്ടെത്തിയത്. ചളിയില്‍ വീണുകിടന്ന ആനക്ക് വനംവകുപ്പ് നല്കിയ ചികിത്സകളൊന്നും ഫലിച്ചില്ല.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തണ്ണിക്കടവ് കരിയംമുരിയം വനാതിര്‍ത്തിയില്‍ കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയത്. ഇടതുകാലിന് സംഭവിച്ച ഒടിവും സ്ഥാനമാറ്റവുമാണ് ആനയെ അവശനിലയിലാക്കിയതെന്ന് വെറ്ററിനറി സര്ജന് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ചെരിഞ്ഞ ആനയുടെ ജഡം വനംവകുപ്പ് സര്ജന് ഡോ. ഡേവിഡിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വനത്തില്‍ സംസ്കരിച്ചു.
Post Your Comments