MalappuramKeralaNattuvarthaLatest NewsNews

പെട്രോൾ വാങ്ങാൻ കു​പ്പി ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ട​മ്മ​യു​ടെ മാ​ല കവർന്നു

ക​രു​വ​മ്പ്രം ജി​സ്മ​യി​ല്‍ പ്ര​ഭാ​ക​ര​ന്റെ ഭാ​ര്യ നി​ർ​മ​ല​കു​മാ​രി​യു​ടെ(63) അ​ഞ്ചു പ​വ​ന്റെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്

മ​ഞ്ചേ​രി: കു​പ്പി ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ടു. ക​രു​വ​മ്പ്രം ജി​സ്മ​യി​ല്‍ പ്ര​ഭാ​ക​ര​ന്റെ ഭാ​ര്യ നി​ർ​മ​ല​കു​മാ​രി​യു​ടെ(63) അ​ഞ്ചു പ​വ​ന്റെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

Read Also : ജനങ്ങൾക്ക് പേടി, ഇങ്ങനൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് മറിയക്കുട്ടി; സർക്കാരിനെ നമ്പാൻ കൊള്ളില്ലെന്ന് സുരേഷ് ഗോപി

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.30-ന് ​ക​രു​വ​മ്പ്രം വെ​സ്റ്റി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ട്ട​റി​ല്‍ പെ​ട്രോ​ള്‍ തീ​ര്‍ന്നു​വെ​ന്നും ഓ​ട്ടോ​യി​ല്‍ പോ​യി വാ​ങ്ങാ​ൻ പ​ഴ​യ കു​പ്പി വേ​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് യു​വാ​വ് വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ടി​ന​ക​ത്ത് പോ​യി തി​രി​കെ​യെ​ത്തി​യ വീ​ട്ട​മ്മ മു​റ്റ​ത്തു​നി​ല്‍ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന് കു​പ്പി ന​ല്‍കി​യ​പ്പോ​ഴാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

പു​റ​ത്തേ​ക്കോ​ടി​യ മോ​ഷ്ടാ​വ് സ്‌​കൂ​ട്ട​റി​ല്‍ പു​ൽ​പ​റ്റ ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ചാ​ടി​ക്ക​ല്ല് വെ​ച്ച് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു. ഇ​തോ​ടെ സ്‌​കൂ​ട്ട​ര്‍ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ​ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button