Latest NewsKeralaNews

അമ്മയും കുഞ്ഞുപെങ്ങളും ചേട്ടനും പോയതറിയാതെ രാഹുൽ; നെഞ്ചുതകർന്ന് പ്രദീപൻ – കളമശ്ശേരി സ്ഫോടനത്തിന്റെ ബാക്കി പത്രം

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ ആണ് ഇന്നലെ മരണപ്പെട്ടത്. പ്രവീണിന്റെ മാതാവ് സാലി, സഹോദരി ലിബിന എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇതോടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരണത്തിന്‌ കീഴടങ്ങിയത്. സാലിയുടെയും ലിബിനയുടെയും സംസ്കാരം കഴിഞ്ഞ ആഴ്ചയാണ് നടന്നത്.

ലിബിന ആയിരുന്നു ആദ്യം മരണത്തിന് കീഴടങ്ങിയത്. ഈ സമയം, സാലിയും പ്രവീണും സഹോദരൻ രാഹുലും ചികിത്സയിൽ ആയിരുന്നു. ദിവസങ്ങൾക്ക് ശേഷം സാലിയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. അമ്മയും സഹോദരിയും മരണപ്പെട്ട വിവരം ചികിത്സയിൽ കഴിയുകയായിരുന്ന രാഹുലിനെയും പ്രവീണിനെയും അറിയിച്ചിരുന്നില്ല. മരുന്നുകളോട് പ്രതികരിച്ചിരുന്നുവെങ്കിലും പ്രവീണിന്റെ സ്ഥിതി പെട്ടന്ന് വഷളാവുകയായിരുന്നു. തുടർന്നാണ് പ്രവീണും ഈ ലോകത്തോട് വിട പറഞ്ഞത്. രാഹുലിനെ ഇതൊന്നും അറിയിച്ചിട്ടില്ല. ഭാര്യയും മകളും മകനും മരണപ്പെട്ടപ്പോൾ നിസഹായനായി ആശുപത്രി വരാന്തയിൽ തളർന്നിരിക്കുന്നു പ്രദീപനെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്ക് പോലും സാധിക്കുന്നില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സ്‌ഫോടനത്തില്‍ പരിക്കേറ്റ 11 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. കൊച്ചിയിലെ സ്വക്യാര്യ ആശുപത്രിയിൽ ആണ് രാഹുൽ ഇപ്പോൾ ഉള്ളത്. സാലിയുടെ ഭർത്താവ് പ്രദീപൻ പാചകതൊഴിലാളിയാണ്. ജോലിത്തിരക്ക് പ്രദീപൻ കൺവൻഷനിൽ പങ്കടുത്തില്ല. ഇതോടെ സ്‌ഫോടനത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടു.

അതേസമയം, സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമുൾപ്പെടെ തെളിവെടുപ്പിനായി ഇയാളെ കൊണ്ടുപോയിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതി ഡൊമനിക്കുമായുള്ള സാമ്ര കൺവെൻഷൻ സെൻ്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button