നെടുമങ്ങാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപികയുടെ കഴുത്തിൽ കിടന്ന മാല പിന്നാലെ ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്ത് കടന്നുകളയാൻ ശ്രമിച്ചതായി പരാതി. മോഷ്ടാക്കളുടെ കൈയിൽ നിന്നും മാല തറയിൽ വീണതിനാൽ നഷ്ടപ്പെട്ടില്ല.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ വെള്ളനാടിനു സമീപം സൈമൺ റോഡിലാണ് സംഭവം. ഉറിയാക്കോട് പൊന്നെടുത്തകുഴി വിജയ മൻസിലിൽ മിനി(34)യുടെ അഞ്ചര പവന്റെ മാലയാണ് പിന്നാലെ ബൈക്കിലെത്തിയവർ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.
Read Also : ഇസ്രായേല്‍ പലസ്തീന് യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബൈക്കിന് പുറകിൽ ഇരുന്നയാളാണ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതെന്ന് മിനി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു. പ്രതികൾക്കായി പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു.
Post Your Comments