ഏറ്റുമാനൂർ: ഒരേദിശയിൽ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം മാവേലിനഗർ ചിറമുഖത്ത് ജോയിയുടെ മകൻ രഞ്ജിത്ത് ജോസഫ്(35) ആണ് മരിച്ചത്.
Read Also : കണ്ണൂരിലെ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം
ഇന്നലെ വൈകുന്നേരം അതിരമ്പുഴ – പാറോലിക്കൽ റോഡിൽ പാറോലിക്കൽ ജംഗ്ഷനു സമീപം ആണ് അപകടം ഉണ്ടായത്. അതിരമ്പുഴ ഭാഗത്തുനിന്നു പാറോലിക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ഇരുബൈക്കുകളുടെയും ഹാൻഡിലുകൾ തമ്മിൽ ഉരസുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് രഞ്ജിത്തിന് അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രഞ്ജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുകെയിൽ ജോലി ചെയ്യുന്ന രഞ്ജിത് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ഭാര്യ റിയ ഇംഗ്ലണ്ടിൽ നഴ്സാണ്. ഏക മകൾ ഇസബെല്ല. അമ്മ: ത്രേസ്യാമ്മ. സംസ്കാരം പിന്നീട് നടക്കും.
Post Your Comments