KeralaLatest NewsNews

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് 33.6 കോടി സബ്സിഡി: ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡിയിനത്തിൽ 33.6 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇത് ആശ്വാസമാകും.

Read Also: ഗാസയിലെ അൽ ഷിഫ ആശുപത്രിക്ക് കീഴിൽ ഹമാസിന്റെ തുരങ്കം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം

ഈ സാമ്പത്തിക വർഷം കുടുംബശ്രീക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 220 കോടി രൂപയിൽ നിന്നാണിത്. 2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ ബജറ്റിൽ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരംഭിച്ചവയാണ് ജനകീയ ഹോട്ടലുകൾ.

Read Also: 40 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ട് ആറ് ദിവസം, രക്ഷാദൗത്യത്തില്‍ പ്രതിസന്ധി: ദൗത്യം ഇനിയും നീളും

shortlink

Related Articles

Post Your Comments

Related Articles


Back to top button