പുറ്റടി: കാട്ടുപന്നികൾ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പത്ര ഏജന്റിന് ഗുരുതര പരിക്കേറ്റു. ദീപിക പുറ്റടി കടുക്കാസിറ്റി ഏജന്റ് എം.ഐ. മാത്യുവിനാണ് പരിക്കേറ്റത്.
Read Also : കൊച്ചിയിലെ പോലെ കോഴിക്കോടും പൊട്ടിക്കും, കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഭീഷണിക്കത്ത്
പുലർച്ചെ 4.30-ഓടെയാണ് സംഭവം. പത്രവിതരണത്തിനായി കൊച്ചറ ഭാഗത്തുനിന്ന് പുറ്റടിയിലേക്ക് വരുമ്പോൾ ജ്യോതിസ് പടിയിൽ സ്കൂട്ടറിനു കുറുകെ രണ്ടു പന്നികൾ ചാടുകയായിരുന്നു. പന്നികളിൽ ഒന്നിനെ ഇടിച്ച സ്കൂട്ടർ തലകീഴായി മറിഞ്ഞു.
Read Also : സ്നേഹസാന്ത്വനം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് 7 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകി
മാത്യു റോഡിലേക്ക് തെറിച്ചുവീണ് പരിക്കേൽക്കുകയായിരുന്നു. തോളെല്ലിനും കൈ- കാലുകൾക്കും പരിക്കേറ്റ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments