PalakkadLatest NewsKeralaNattuvarthaNews

കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് അപകടം: ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

ഓ​ടംതോ​ട് പു​ൽ​ക്കോ​ട്ടു പ​റ​മ്പ് സു​രേ​ഷ് (39), ഭാ​ര്യ വ​ത്സ​ല (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മം​ഗ​ലം​ഡാം: കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേറ്റു. ഓ​ടംതോ​ട് പു​ൽ​ക്കോ​ട്ടു പ​റ​മ്പ് സു​രേ​ഷ് (39), ഭാ​ര്യ വ​ത്സ​ല (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് കൈക്കലാക്കിയ തുക ആരോപണവിധേയന്‍ മടക്കിനല്‍കി

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ ന​ന്ന​ങ്ങാ​ടി​യി​ൽ വച്ചാ​ണ് അ​പ​ക​ടം ന‍ടന്നത്. വ​ട​ക്ക​ഞ്ചേ​രി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്കു തി​രി​ച്ചുപോ​വു​ക​യാ​യി​രു​ന്ന സു​രേ​ഷും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ നി​ന്നു കു​തി​ച്ചെ​ത്തി​യ കാ​ട്ടു​പ​ന്നി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കുടുംബപ്രശ്‌നം: ഭാര്യയുടെ കൈയ്യും കാലും വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചുവീ​ണ സു​രേ​ഷി​നും ഭാ​ര്യ​യ്ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ മം​ഗ​ലം​ഡാം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിനും ത​ക​രാ​ർ സം​ഭ​വി​ച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button