ThrissurLatest NewsKeralaNattuvarthaNews

ക​ട കു​ത്തി​ത്തു​റ​ന്ന് സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു: പ്ര​തി​ പിടിയിൽ

എ​സ്എ​ൻ​പു​രം സ്വ​ദേ​ശി ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് വീ​ട്ടി​ൽ ശ്രീ​ജി​ത്തി(24)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്‌​തത്

എ​സ്എ​ൻ​പു​രം: ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് ക​ട കു​ത്തി​ത്തു​റ​ന്ന് സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. എ​സ്എ​ൻ​പു​രം സ്വ​ദേ​ശി ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് വീ​ട്ടി​ൽ ശ്രീ​ജി​ത്തി(24)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്‌​തത്.

ഈ ​മാ​സം ഏ​ഴി​നാ​ണ് എ​സ്എ​ൻ പു​ര​ത്തെ വി​ജ​യ് സ്റ്റോ​ഴ്സ് കു​ത്തി​ത്തു​റ​ന്ന് സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും 6,000 രൂ​പ​യും ഇ​യാ​ൾ ക​വ​ർ​ന്ന​ത്. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഭാര്യയെ സ്ക്രൂഡ്രൈവർ കൊണ്ട് 41 തവണ കുത്തി കൊലപ്പെടുത്തി യുവാവ്

ഇ​യാ​ൾ​ക്കെ​തി​രെ മ​തി​ല​കം, പ​ഴ​യ​ന്നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പൊലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

മ​തി​ല​കം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​കെ.​ഷാ​ജി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌. എ​സ്ഐ ര​മ്യ കാ​ർ​ത്തി​കേ​യ​ൻ, സീ​നി​യ​ർ സി​പി​ഒ പി.​കെ. സൈ​ഫു​ദ്ദീ​ൻ, സി​പി​ഒ ഷി​ജു, ഹോം ​ഗാ​ർ​ഡ് അ​ൻ​സാ​രി എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button