Latest NewsIndiaNews

ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: വിശദവിവരങ്ങൾ

ഡല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. 226 ഒഴിവുകളിലേക്ക് സ്ഥാപനം നിയമനം നടത്തുന്നു. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എ സി ഐ ഒ) ഗ്രേഡ്-II/ ടെക് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഇന്റലിജൻസ് ബ്യൂറോ വിജ്ഞാപനം പുറത്തിറക്കി. കംപ്യൂട്ടർ സയൻസ് ആന്‍ഡ് ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 23 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജനുവരി 12 ആണ്.

ഐബിഎസിഐഒ ടെക് റിക്രൂട്ട്‌മെന്റ് 2023 ഇന്റലിജൻസ് ബ്യൂറോ ഐബി എസിഐഒ-II/ടെക്‌നിക്കൽ തസ്തികകളുടെ 226 തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഐബിഎസിഐഒ ടെക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.

മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിനും എതിരെ ലീഗ് നേതാക്കള്‍

ഐബി എസിഐഒ ഗ്രേഡ്-II/ Tech തസ്തികയിലേക്ക് 226 ഒഴിവുകളാണ് ആകെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 79 ഒഴിവുകൾ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സ്ട്രീമിനും 147 ഒഴിവുകൾ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ സ്ട്രീമിനുമാണ്. ആദ്യ കാറ്റഗറിയില്‍ എസ് സി , എസ്ടിക്ക് യഥാക്രമം 11, 3 ഒഴിവുകള്‍ രണ്ടാം കാറ്റഗറിയില്‍ 18, 6 ഒഴിവുകളും സംവരണം ചെയ്തിട്ടുണ്ട്.

GATE 2021, 2022, 2023 എന്നിവയിൽ യോഗ്യതാ കട്ട് ഓഫ് മാർക്ക് നേടിയ ഉദ്യോഗാർത്ഥികൾക്ക് എസിഐഒ ഗ്രേഡ്-II/ടെക് സ്ഥാനത്തേക്ക് അപേക്ഷിക്കാം. ഇവരും 18 മുതൽ 27 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. 44900 മുതല്‍ 142400 വരെയായിരിക്കും ശമ്പളം. അപേക്ഷകരില്‍ നിന്നും ഫീസ് ഈടാക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button