മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും മൂവാറ്റപുഴ എം എല്‍ എ യുമായ മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് സൂചന. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്കെതിരെ സി പി എം മുഖപത്രം മുഖപത്രം രംഗത്ത് വന്നിരുന്നു. മറിയക്കുട്ടിക്ക് സ്വന്തമായി രണ്ട് വീടുകളും ഒന്നരയേക്കര്‍ സ്ഥലവുമുണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്തുമാണെന്നുമായിരുന്നു ദേശാഭിമാനിയുടെ വാർത്ത. എന്നാൽ, തനിക്ക് ഒരിഞ്ച് ഭൂമി പോലും ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് മറിയക്കുട്ടി ഹാജരാക്കിയതോടെ ദേശാഭിമാനി ഖേദപ്രടനവുമായി രംഗത്തെത്തി.
എന്നാല്‍ താന്‍ അപകീര്‍ത്തിക്കേസുമായി മുന്നോട്ടു പോകുമെന്നാണ് മറിയക്കുട്ടി ഇപ്പോള്‍ പറയുന്നത്. മാപ്പ് പാത്രത്തിൽ കൊടുത്താൽ പോരെന്നും നേരിട്ട് വന്ന് പറയണമെന്നും മറിയക്കുട്ടി ആവശ്യപ്പെടുന്നുണ്ട്. കേസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുന്ന മാറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം എല്‍ എയുമായ മാത്യു കുഴല്‍നാൻ ഹാജരാകുമെന്നാണ് പുതിയ റിപ്പോർട്ട്.
മറിയക്കുട്ടിയുടെ പ്രതിഷേധം നാടകമാണെന്നും ഇവര്‍ക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും പാര്‍ട്ടി മുഖപ്പത്രം ആരോപിച്ചതിന് പിന്നാലെ സി പി എം ഹാന്‍ഡിലുകള്‍ ഈ പ്രചാരണം ഏറ്റെടുത്തിരുന്നു. സിപിഎം അനുകൂലികളുടെ സൈബര്‍ ആക്രമണവും ഭീഷണിയും ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ നിയമ നടപടിക്ക് തുനിഞ്ഞത്. മറിയക്കുട്ടിയില്‍ നിന്നും കേസിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ചതായി മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
Post Your Comments