ErnakulamKeralaNattuvarthaLatest NewsNews

ഭ​ര്‍​ത്താ​വി​നെ സ്റ്റേ​ഷ​നി​ല്‍​വ​ച്ച് മ​ര്‍​ദി​ച്ചു: നോ​ര്‍​ത്ത് സി​ഐ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി യു​വ​തി

കൊ​ച്ചി​യി​ല്‍ താ​മ​സി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ 37കാ​രി​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സി​ഐ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്

കൊ​ച്ചി: ഭ​ര്‍​ത്താ​വി​നെ സ്റ്റേ​ഷ​നി​ല്‍​വ​ച്ച് മ​ര്‍​ദി​ച്ചെ​ന്നു​കാ​ട്ടി നോ​ര്‍​ത്ത് സി​ഐ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി യു​വ​തി. കൊ​ച്ചി​യി​ല്‍ താ​മ​സി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ 37കാ​രി​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സി​ഐ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​വ​ര്‍ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കാണ് പ​രാ​തി ന​ല്‍​കിയത്.

Read Also : സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍: യുവാവ് അറസ്റ്റില്‍

വാ​ട​ക വീ​ടി​ന്‍റെ ഉ​ട​മ ഭ​ര്‍​ത്താ​വി​നെ​തി​രേ വ്യാ​ജ ലൈം​ഗീ​ക ആ​രോ​പ​ണ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചെ​ന്നും മോ​ശം വാ​ക്കു​ക​ള്‍ പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചെ​ന്നും കാ​ണി​ച്ച് യു​വ​തി ക​ഴി​ഞ്ഞ എ​ട്ടി​ന് നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. ഈ​ സ​മ​യം ആ​രോ​പ​ണ വി​ധേ​യ​നും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, ഭ​ര്‍​ത്താ​വി​നെ സി​ഐ​യു​ടെ മു​റി​യി​ലേ​ക്ക് വി​ളി​ച്ച് അ​സ​ഭ്യ​വാ​ക്കു​ക​ള്‍ പ​റ​ഞ്ഞ് ആ​ക്ഷേ​പി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ യു​വ​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

സം​ഭ​വ സ​മ​യ​ത്തെ മു​റി​യി​ലെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button