രാജകുമാരി: ആനയിറങ്കൽ ഡാമിൽ കഴിഞ്ഞ ഞായറാഴ്ച വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. ചിന്നക്കനാൽ 301 കോളനി സ്വദേശി നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ (38) എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ എട്ടിനാണ് വള്ളം മറിഞ്ഞ സ്ഥലത്തുനിന്നും 25 മീറ്റർ അകലെ ഗോപിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടത്. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. തുടർന്ന്, മച്ചിപ്ലാവിലെ കുടുംബവീട്ടിൽ സംസ്കരിച്ചു. ഭാര്യ ലക്ഷ്മി. മക്കൾ: സുമ, മോഹനൻ. മരുമക്കൾ: രഞ്ജിത്ത്, ലത.
Read Also : സി.പി.എമ്മിന്റെ കള്ള പ്രചരണം പൊളിഞ്ഞു; മറിയക്കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ മാത്യു കുഴല്നാടന്
അതേസമയം, ഗോപിയോടൊപ്പം വള്ളം മറിഞ്ഞ് കാണാതായ പാറക്കൽ സജീവന്റെ(38) മൃതദേഹം ഇന്നലെ വൈകുനേരം അഞ്ചിന് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ആണ് കണ്ടെത്തിയത്.
വള്ളം മറിഞ്ഞ സ്ഥലത്തു നിന്ന് 100 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സജീവന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപതിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ അനി. മക്കൾ: സനു, സംഗീത, സമൃദ്ധ, സന.
Post Your Comments