
കൊട്ടാരക്കര: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെട്ടിക്കവല പാച്ചൂർ ദീപാ ഭവനിൽ വേണുഗോപാലിന്റെ മകൻ അമൽവേണു (22) ആണ് മരിച്ചത്.
ചൊവാഴ്ച രാത്രി 10 ഓടെ എം സി റോഡിൽ വാളകം വയക്കൽ ആനാട് ആയിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഐടിഐ വിദ്യാർത്ഥിയായിരുന്നു. ബൈക്കിൽ മറ്റൊരു വാഹനമിടിച്ചതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടമായതെന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments