
മലപ്പുറം: കോഴിക്കോട് സൈനബ കൊലക്കേസിലെ കൂട്ട് പ്രതി കൂടി പൊലീസിന്റെ പിടിയിലായി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കസബ പൊലീസ് സേലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് കൂട്ട് പ്രതിയായ സുലൈമാനെ പിടികൂടിയത്. പ്രതിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമദ് നല്‍കിയ മൊഴിയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ വീട്ടമ്മ സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സമദുമായി നടത്തിയ തെളിവെടുപ്പില്‍ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments