പത്തനാപുരം: വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. തലവൂർ രണ്ടാലുംമൂട് മിഥിലാപുരിയിൽ റാംമോഹ(42)നാണ് പിടിയിലായത്. കുന്നിക്കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : കളമശ്ശേരി സ്ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായം നൽകാൻ സർക്കാർ
വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ, അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പൊലീസിനെതിരെ ആക്ഷേപമുണ്ട്. നടപടിയില്ലാതെ വന്നതോടെ തിരുവനന്തപുരം റേഞ്ച് ഐജിക്ക് വീണ്ടും പരാതി നൽകുകയായിരുന്നു.
കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാർ നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റ് അധ്യാപകനെ ജോലിയിൽ നിന്ന് രാജിവെപ്പിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments