KeralaLatest NewsNews

കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെയും മകനെയും ഇന്ന് ഇഡി ചോദ്യം ചെയ്യും

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ പ്രസിഡന്‍റ് എൻ ഭാസുരാംഗനെയും, മകൻ അഖിൽ ജിത്തിനെയും ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ലോൺ ഇടപാടുകളുടെ രേഖകൾ സഹിത ഹാജരാകാനാണ് നിർദ്ദേശം.

കഴിഞ്ഞ ദിവസം 8 മണിക്കൂർ ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഭാസുരാംഗൻ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കിൽ 101 കോടിരൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്‍റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു.

കണ്ടലയിൽ പിടിമുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഭാസുരാംഗന്‍റെ മകന്‍ അഖിൽ ജിത്തിന്‍റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button