KeralaLatest NewsNews

ദമ്പതികളുടെ മരണത്തില്‍ ദുരൂഹത, മകനെ ചോദ്യം ചെയ്ത് പൊലീസ്

പാലക്കാട്: പാലക്കാട് ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുണ്ണി (60), ഭാര്യ യശോദ (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അപ്പുണ്ണി ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയത്.

Read Also: ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്രം: 7200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

അതിന് ശേഷം വീണ്ടും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായി. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ അപ്പുണ്ണി മരിച്ചിരുന്നു. അപ്പുണ്ണിയുടെ മരണവിവരമറിഞ്ഞ് യശോദ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അതേസമയം ദമ്പതികള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായ സമയത്ത് മകന്‍ അനൂപ് തടസം നിന്നുവെന്ന് പൊലീസ് പറയുന്നു.

ലഹരിക്കടിമയാണ് അനൂപ് എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമികവിവരം. അതിനാല്‍തന്നെ മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കാനുമായി അനൂപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button