കൊച്ചി: കേരള പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ വിനായകന്റെ സഹോദരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിക്രമന്‍ രംഗത്ത്. നിസ്സാര കുറ്റത്തിന് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തുവെന്നും നീ വിനായകന്റെ ചേട്ടനല്ലേ എന്നു ചോദിച്ചായിരുന്നു നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
വല്ലാര്‍പാടം ഹാള്‍ട്ടിങ് സ്റ്റേഷന്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ച് കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസ് നടപടി എടുത്തിരുന്നു. ഐപിസി 283-ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 192 എ (1) വകുപ്പുമാണ് ചുമത്തിയത്. ഇതിനെതിരെയാണ് വിക്രമൻ രംഗത്ത് എത്തിയിരിക്കുന്നത്.
read also: ദീപാവലിക്ക് ഡൽഹിയിൽ വിറ്റുപോയത് റെക്കോർഡ് വിലയുടെ മദ്യം, അറിയാം ഏറ്റവും പുതിയ കണക്കുകൾ
യാത്രക്കാരുമായി എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് വന്നതായിരുന്നു. യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസെത്തിയത്. നീ വിനായകന്റെ ചേട്ടനല്ലേയെന്ന് ചോദിച്ച പൊലീസുകാര്‍ ഒരു 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചുവെക്കുകയായിരുന്നുവെന്നും സഹോദരനോടുള്ള പക തീര്‍ക്കാന്‍ തന്നെ കരുവാക്കുകയാണെന്നും വിക്രമന്‍ ആരോപിക്കുന്നു.
Post Your Comments