KeralaLatest NewsNews

ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്രം: 7200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

റാഞ്ചി: ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ. 7200 കോടിയുടെ വികസന പദ്ധതികൾ സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുൾപ്പെടെ 7,200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു.

Read Also: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ച് ഹെെക്കോടതി

ഐഐഎം-റാഞ്ചിയുടെ പുതിയ ക്യാമ്പസ്, ഐഐടി-ഐഎസ്എം ധൻബാദിന്റെ ഹോസ്റ്റൽ, ബൊക്കാറോയിലെ പെട്രോളിയം ഓയിൽ ആൻഡ് ലൂബ്രിക്കന്റ്സ് ഡിപ്പോ, ഹതിയ-പക്ര, തൽഗേറിയ-ബൊക്കാറോ, ജരംഗ്ദിഹ്-പട്രാറ്റു സെക്ഷനുകളിലെ റെയിൽവേ പാത നിർമ്മാണം തുടങ്ങിയ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ, പ്രധാനമന്ത്രി പിഎം കിസാൻ പദ്ധതിയിലൂടെ 15-ാമത്തെ ഗഡുവായ 18,000 രൂപ കർഷകർക്ക് വിതരണം ചെയ്തു.

അതേസമയം, വിക്ഷിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഝാർഖണ്ഡിൽ ഐഇസി വാനുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

Read Also: നവംബര്‍ 19ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയില്ല, പ്രവര്‍ത്തി ദിനം: വിശദാംശങ്ങള്‍ പുറത്തുവിട്ട് ബന്ധപ്പെട്ട അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button