ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളത്തിലും അമേരിക്കയിലുമായി ചികിത്സ: മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്ക് ചെലവായ മുക്കാൽ കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഭാര്യ കമലയുടെയും ചികിത്സക്ക് ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവായി. കേരളത്തിലും അമേരിക്കയിലുമായി 2021 മുതൽ ചെലവായ തുകയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഏകദേശം മുക്കാൽ കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ച് ഉത്തരവായിരിക്കുന്നത്.

കഴിഞ്ഞ വർഷം ജനുവരി, ഏപ്രിൽ, മേയ് മാസങ്ങളിലാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലെത്തിയത്. മുഖ്യമന്ത്രി ചികിത്സ നടത്തിയ അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം എഴുപത്തിരണ്ട് ലക്ഷം രൂപയിലധികമാണ് ചെലവായിട്ടുള്ളത്. ജനുവരിയിൽ മാത്രം മയോ ക്ലിനിക്കിൽ മുപ്പത് ലക്ഷത്തിനടുത്ത് ചെലവായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുക പത്ത് കോടി കുടുംബങ്ങള്‍, ജനുവരി 22ന് രണ്ടാം ദീപാവലി: വിഎച്ച്പി

2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്കായി 42,057 രൂപയാണ് ചെലവഴിച്ചത്. ഇതേ ക്ലിനിക്കിൽത്തന്നെ 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സക്ക് 47,769 രൂപ മുടക്കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയ്ക്ക് 28,646 രൂപയും ചെലവാക്കിയിട്ടുണ്ട്. 2020 ജൂലായ് മുതൽ 2021 മാർച്ച് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും 32,905 രൂപയാണ് ചികിത്സക്കായി ചിലവാക്കിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി ആയുർവേദ ചികിത്സയും തേടിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 2020 ഡിസംബറിൽ സെക്രട്ടറിയേറ്റ് ഗവൺമെൻ്റ് ആയൂർവേദ ഡിസ്പൻസറിയിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. എല്ലാ ചികിത്സകൾക്കും കൂടി ചെലവായ 74.99 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button