KeralaLatest NewsNews

എസ്ജി കോഫി ടൈം വന്‍ ഹിറ്റ്, ജനങ്ങളോടൊത്തുള്ള തൃശൂരിന്റെ വികസന ചര്‍ച്ചകള്‍ തുടര്‍ന്ന് സുരേഷ് ഗോപി

തൃശൂര്‍: തൃശൂരില്‍ എസ്ജി കോഫി ടൈം വന്‍ ഹിറ്റ് ആകുന്നു. ജനങ്ങളുമായി സുരേഷ് ഗോപി പങ്കുവെയ്ക്കുന്ന തൃശൂരിന്റെ വികസന ചര്‍ച്ചളാണ് എസ്ജി കോഫി ടൈമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ്ജി കോഫി ടൈം എന്ന പരിപാടിയിലൂടെയാണ് വികസന ചര്‍ച്ചകള്‍ നടത്തുന്നത്.

Read Also: അധികമാർക്കും അറിയാത്ത ഒരു വസ്തുത, പിസയിലെ ചരിഞ്ഞ ഗോപുരത്തിനകത്ത് ഒന്നുമില്ല!

ഒരു കോഫി കുടിക്കുന്നതിനോടൊപ്പം സൗഹൃദ സംഭാഷണവും വികസന ചര്‍ച്ചകളുമാണ് താരവുമൊത്ത് ജനങ്ങള്‍ പങ്കിടുന്നത്. ഭാവിയില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും വികസന കാഴ്ചപ്പാടുകളും ക്രോഡീകരിച്ചുള്ള പ്രവര്‍ത്തനമാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.

രാഷ്ട്രീയത്തിനപ്പുറമുള്ള വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്ത് അതിന് കൃത്യമായ പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും താരം മറുപടി നല്‍കി.

കഴിഞ്ഞദിവസം ഒല്ലൂരില്‍ നടന്ന എസ്ജി കോഫി ടൈമില്‍ നിരവധിപേര്‍ പങ്കെടുത്തു പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാര്‍ അടക്കമുള്ള നേതാക്കളും പങ്കുചേര്‍ന്നു. ഒല്ലൂര്‍ എടക്കുന്നിയിലും പുഴയോരം ഗാര്‍ഡന്‍സിലും താരത്തിനൊപ്പം സായാഹ്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിരവധി ജനങ്ങളാണ് എത്തിച്ചേര്‍ന്നത്. പരിപാടിയില്‍ ഒല്ലൂരിലെ ജനങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. വികസനം വാക്കുകളില്‍ മാത്രം ഒതുക്കുന്ന ഇടത് വലത് മുന്നണികള്‍ കണ്ടില്ലെന്ന് നടിക്കുന്ന പല കാര്യങ്ങളും ജനങ്ങള്‍ സുരേഷ് ഗോപിയോട് പങ്കു വെച്ചു.

അതേസമയം തൃശൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളോടൊത്തുള്ള സുരേഷ് ഗോപിയുടെ വികസന ചര്‍ച്ചകളും ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തിനതീതമായ ചര്‍ച്ചകള്‍ക്കായി തൃശൂരിന്റെ വിവിധ മേഖലകളില്‍ സഞ്ചരിച്ച് സുരേഷ് ഗോപി തന്നെയാണ് കോഫി ടൈമിന് നേതൃത്വം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button