കണ്ണൂര്‍: അനുമതി നല്‍കിയാലും ഇല്ലെങ്കിലും 23ന് തന്നെ കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. റാലിയെ തകര്‍ക്കാമെന്നത് പാഴ്ശ്രമമാണെന്നും അനുമതി നൽകിയാലും ഇല്ലെങ്കിലും 23ന് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് കടപ്പുറത്ത് നടത്തുമെന്നും സുധാകരൻ പറഞ്ഞു.
കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ;
കടപ്പുറത്ത് നടത്താന്‍ നിശ്ചയിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അതിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഏതാണ്ട് അനുവാദം തന്നതാണ്. അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റാലി പ്രഖ്യാപിച്ചത്. കടപ്പുറത്തു വരാന്‍ മാത്രം ജനങ്ങള്‍ വരാനുള്ളതിനാലാണ് അവിടെ തീരുമാനിച്ചത്. ഇപ്പോള്‍ അതിന്റെ പേപ്പര്‍ കൊടുത്തപ്പോഴാണ് അനുമതി നിഷേധിക്കുന്നത്. സംസ്ഥാന തലത്തില്‍ ഇടപെട്ടാണ് റാലിക്ക് അനുമതി കൊടുക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയത്.
എസ്ജി കോഫി ടൈം വന്‍ ഹിറ്റ്, ജനങ്ങളോടൊത്തുള്ള തൃശൂരിന്റെ വികസന ചര്‍ച്ചകള്‍ തുടര്‍ന്ന് സുരേഷ് ഗോപി
പക്ഷെ ഒരു കാര്യം തറപ്പിച്ചു പറയുന്നു, 23ന് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി അനുമതി തന്നാലും ഇല്ലെങ്കിലും കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകില്‍ കണ്‍വെന്‍ഷന്‍ നടക്കും. അല്ലെങ്കില്‍ കോണ്‍ഗ്രസും പൊലീസും തമ്മിലുള്ള യുദ്ധം നടക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. അങ്ങനെ വിരട്ടി മാറ്റാനൊന്നും നോക്കേണ്ട. കടപ്പുറത്ത് നടത്താന്‍ പറ്റില്ലെന്ന് പറയുന്നത് വിവേചനമാണ്, അതിന്റെ പിന്നില്‍ രാഷ്ട്രീയമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഭയപ്പെടുകയാണ്.
കോണ്‍ഗ്രസിനെ പലസ്തീന്‍ വിരുദ്ധരെന്ന് മുദ്രകുത്തി പ്രചരിപ്പിക്കുന്ന ഇടതുപക്ഷക്കാരെ സംബന്ധിച്ചിടത്തോളം, കോണ്‍ഗ്രസ് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി അവര്‍ക്കു മുമ്പില്‍ വലിയ ചോദ്യം ഉയര്‍ത്തുമെന്ന് ആശങ്കപ്പെടുത്തുന്നു. അതുകൊണ്ട് ഇതു തകര്‍ക്കാനും ഇല്ലാതാക്കാനുമുള്ള നടത്തുന്ന ശ്രമം പാഴ് വേലയാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണ്. നെഞ്ചു കൊടുത്തും ചോര കൊടുത്തും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോണ്‍ഗ്രസ് നടത്തിയിരിക്കും. അതില്‍ ഒരു സംശയവും വേണ്ട, ഈ മാസം 23 ന് റാലി നടത്തും.
Post Your Comments