നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകാറുള്ള ഒന്നാണ് സവാള. ചപ്പാത്തിക്കൊപ്പമോ അല്ലെങ്കിൽ എണ്ണയിൽ വറുത്തെടുത്ത മാംസങ്ങൾക്കൊപ്പമോ സവാള പച്ചയ്ക്ക് ഉപയോഗിക്കുന്ന ശീലം പലരിലുമുണ്ട്.
ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് സവാള. ശരീരത്തിലെ അനാവശ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കുടല്‍ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താനും വളരെയധികം സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ പച്ച ഉള്ളി സഹായിക്കും. കൂടാതെ പച്ച ഉള്ളിയില്‍ സള്‍ഫര്‍ വളരെ കൂടുതലാണ്. ഇതിലെ കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ഇതിലെ ശക്തമായ ആന്റി ഓക്സിഡന്റായ ക്വെര്‍സെറ്റിന് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.
Post Your Comments