KottayamKeralaNattuvarthaLatest NewsNews

പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രേ ക​യ്യേ​റ്റ​ശ്ര​മം: മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റിൽ

ക​ങ്ങ​ഴ ഇ​ട​യി​രി​ക്ക​പ്പു​ഴ പ​ഴു​ക്കാ​വി​ള മു​റി​ക്കാ​ട്ട് വീ​ട്ടി​ൽ റോ​ഷ​ൻ റോ​യ്(23), ആ​ല​പ്പു​ഴ ക​ട്ട​ച്ചി​റ താ​ന്നി​ചു​വ​ട്ടി​ൽ വീ​ട്ടി​ൽ ജോ​മോ​ൻ ടി.​എ(24), ക​ങ്ങ​ഴ പ​ട​നി​ലം പ​ഴ​യ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പി.​എം താ​ജു​ദ്ദീ​ൻ(27) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ള്ളി​ക്ക​ത്തോ​ട്: പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രേ ക​യ്യേ​റ്റ​ശ്ര​മം ന​ട​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ. ക​ങ്ങ​ഴ ഇ​ട​യി​രി​ക്ക​പ്പു​ഴ പ​ഴു​ക്കാ​വി​ള മു​റി​ക്കാ​ട്ട് വീ​ട്ടി​ൽ റോ​ഷ​ൻ റോ​യ്(23), ആ​ല​പ്പു​ഴ ക​ട്ട​ച്ചി​റ താ​ന്നി​ചു​വ​ട്ടി​ൽ വീ​ട്ടി​ൽ ജോ​മോ​ൻ ടി.​എ(24), ക​ങ്ങ​ഴ പ​ട​നി​ലം പ​ഴ​യ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പി.​എം താ​ജു​ദ്ദീ​ൻ(27) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കേരളത്തില്‍ അവസാനം തൂക്കിക്കൊന്നത് റിപ്പർ ചന്ദ്രനെ, 32 വര്‍ഷം മുന്‍പ്; വധശിക്ഷയും കാത്ത് കിടക്കുന്നത് 21 പേര്‍

ഇ​വ​ർ ​സം​ഘം ചേ​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പു​ളി​ക്ക​ൽ​ക​വ​ല​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​നെ തു​ട​ർ​ന്ന്, പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും തു​ട​ർ​ന്ന് ഇ​വ​ർ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രേ ക​യ്യേ​റ്റ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പിന്നാലെ കൂ​ടു​ത​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ സാ​ഹ​സി​ക​മാ​യിട്ടാണ് പി​ടി​കൂ​ടിയത്. മ​റ്റ് പ്ര​തി​ക​ള്‍ക്കു​വേ​ണ്ടി തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കിയിട്ടുണ്ട്.

പ​ള്ളി​ക്ക​ത്തോ​ട് എ​സ്.​എ​ച്ച്.​ഒ ഹ​രി​കൃ​ഷ്ണ​ൻ കെ.​ബി, എ.​എ​സ്.​ഐ റെ​ജി ജോ​ൺ, സി.​പി.​ഒ​മാ​രാ​യ പ്ര​ദോ​ഷ്, അ​ൻ​സിം, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button