ErnakulamNattuvarthaLatest NewsKeralaNews

വാ​ട​ക വീ​ട്ടി​ല്‍ നി​ന്നു പിടിച്ചെടുത്തത് 20 കി​ല​യോ​ളം ക​ഞ്ചാ​വ്: ഒരാൾ കസ്റ്റഡിയിൽ

​ട​വൂ​ര്‍ നാ​ലാം ബ്ലോ​ക്ക് മ​ണി​പ്പാ​റ സ്വ​ദേ​ശി കീ​രം​പാ​റ വീ​ട്ടി​ല്‍ അ​നൂ​പ് സു​കു​മാ​ര​ന്‍(30) ആ​ണ് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴയിൽ വാ​ട​ക വീ​ട്ടി​ല്‍ നി​ന്നു 20 കി​ല​യോ​ളം ക​ഞ്ചാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ക​ട​വൂ​ര്‍ നാ​ലാം ബ്ലോ​ക്ക് മ​ണി​പ്പാ​റ സ്വ​ദേ​ശി കീ​രം​പാ​റ വീ​ട്ടി​ല്‍ അ​നൂ​പ് സു​കു​മാ​ര​ന്‍(30) ആ​ണ് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്. സ്ഥ​ല​ത്തു​ നി​ന്ന് ഇ​യാ​ളെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

പോ​ത്താ​നി​ക്കാ​ട് പു​ളി​ന്താ​നം ഷാ​പ്പും​പ​ടി​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ഒ​രു മാ​സം മു​മ്പാ​ണ് അ​നൂ​പ് പോ​ത്താ​നി​ക്കാ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഒ​റ്റ​പെ​ട്ട വീ​ടാ​യ​തി​നാ​ല്‍ പ​രി​സ​ര​വാ​സി​ക​ള്‍ ആ​രും ഇ​വി​ടേ​യ്ക്ക് വ​രാ​റു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു മ​റ​യാ​ക്കി​യാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ച്ച​വ​ടം.

Read Also : സ്പെ​യി​നി​ലേ​ക്ക് വി​സ​യും ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു: യു​വാ​വ് അറസ്റ്റിൽ

ഇ​ടു​ക്കി​യി​ല്‍ നി​ന്നാ​ണ് അ​നൂ​പി​ന് ക​ഞ്ചാ​വ് ല​ഭി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന് സ​ഹാ​യി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ച​താ​യാണ് സൂചന. വി​ല്പ​ന​യ്ക്കാ​യി മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പോ​ത്താ​നി​ക്കാ​ട് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ റോ​ജി ജോ​ര്‍​ജ്, സി​പി​ഒ​മാ​രാ​യ ദീ​പു പി. ​കൃ​ഷ്ണ​ന്‍, കെ.​എ. നി​യാ​സു​ദീ​ന്‍ എ​ന്നി​വ​ര്‍ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പിടികൂടിയത്. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് റി​യാ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button