ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിൽ വീണ്ടും സമ്മർദ്ദം നിഴലിച്ചതോടെയാണ് വ്യാപാരം നഷ്ടത്തിലേറിയത്. ഐടി, ധനകാര്യം, ബാങ്കിംഗ്, റിയലിറ്റി തുടങ്ങിയ ഓഹരികളിൽ എല്ലാം മികച്ച വിറ്റൊഴിയലുകളാണ് ദൃശ്യമായത്. എന്നാൽ, പൊതുമേഖല ബാങ്ക് ഓഹരികൾ മികച്ച നേട്ടം കൊയ്തു. ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും, വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിൻവലിയലുകളും ഓഹരി വിപണിയെ വലിയ രീതിയിലാണ് ഉലച്ചത്. സെൻസെക്സ് 325.58 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 64,933.87-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 82 പോയിന്റ് നഷ്ടത്തിൽ 19,433.55-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ബിഎസ്ഇയിൽ ഇന്ന് 1,680 ഓഹരികൾ നേട്ടത്തിലും, 2,164 ഓഹരികൾ നഷ്ടത്തിലും, 131 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, നെസ്ലെ, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് കനത്ത നഷ്ടം നേരിട്ടത്. അതേസമയം, എൻടിപിസി, പവർഗ്രിഡ് കോർപ്പറേഷൻ, ഇൻഡസ്ഇൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കൈവരിച്ചു.
Also Read: സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു
Post Your Comments