Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsBusiness

രാജ്യത്തെ കാർ വിപണിയിൽ തേരോട്ടം തുടർന്ന് മാരുതി സുസുക്കി, ഒക്ടോബറിലെ വിൽപ്പന ഉയർന്നു

രാജ്യത്ത് നിന്നും വിറ്റഴിച്ച കാറുകളിൽ 60 ശതമാനവും മാരുതിയുടെ മോഡലുകളാണ്

രാജ്യത്തെ കാർ വിപണിയിൽ തേരോട്ടം തുടർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. ഇന്ത്യൻ വാഹന വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള മാരുതി സുസുക്കി ഇത്തവണയും മികച്ച വിൽപ്പനയാണ് നേടിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്ത് നിന്നും വിറ്റഴിച്ച കാറുകളിൽ 60 ശതമാനവും മാരുതിയുടെ മോഡലുകളാണ്. ഏറ്റവും വിറ്റഴിക്കുന്ന 10 പ്രധാന ബ്രാൻഡുകളിൽ ആറ് എണ്ണവും മാരുതിയിൽ നിന്നുള്ളതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് ഡിമാൻഡ് ഉള്ള മോഡലുകൾ ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടേതാണ്.

ഈ വർഷം ഒക്ടോബറിൽ 22,080 കാറുകൾ വിറ്റഴിച്ച് മാരുതി വാഗണർ എന്ന മോഡലാണ് നിരത്തിലെ പ്രധാന താരമായി മാറിയിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയും, എൻട്രി ലെവൽ താൽപര്യവും കൂടുന്നതാണ് മാരുതി വാഗണറിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ച പ്രധാന ഘടകം. ബഡ്ജറ്റിൽ ഒതുങ്ങുന്ന വാഹനങ്ങൾക്ക് പുറമേ, ഇന്ത്യൻ വിപണിയിൽ ലക്ഷ്വറി ബ്രാൻഡുകൾക്കും വലിയ രീതിയിലുള്ള ഡിമാൻഡ് ഉയർന്നിട്ടുണ്ട്. ഒക്ടോബറിൽ മികച്ച വാഹന വിൽപ്പന നേടുന്ന 10 പ്രധാന മോഡലുകളും, വിറ്റഴിച്ച യൂണിറ്റുകളും പരിചയപ്പെടാം.

മാരുതി വാഗണർ (22,080)
മാരുതി സ്വിഫ്റ്റ് (20,598)
ടാറ്റ നെക്സോൺ (16,887)
മാരുതി ബലനോ (16,594)
മാരുതി ബ്രെസ (16,050)
ടാറ്റ പഞ്ച് (15,317)
മാരുതി ഡിസയർ (14,699)
മാരുതി എർട്ടിഗ (14,209)
മഹീന്ദ്ര സ്കോർപിയോ (13,578)
ഹ്യുണ്ടായ് ക്രെറ്റ (13,077)

Also Read: തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം:കണ്ടക്ടറെ മർദിച്ചതിന് സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button