Latest NewsKeralaNews

മോദിയുടെ പകര്‍പ്പാണ് പിണറായി, പിണറായിയുടെ മനസ് ഇസ്രയേലിന് ഒപ്പം: കെ. മുരളീധരന്‍

 

കോഴിക്കോട്: കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത് ജനാതിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുളീധരന്‍.

Read Also: ദുരിതാശ്വാസ ഫണ്ട് തിരിമറി: വിധി സത്യസന്ധമല്ല, ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്: പരാതിക്കാരൻ

‘മോദിയുടെ പകര്‍പ്പാണ് പിണറായി എന്ന് ഈ നീക്കത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് ഇരട്ടത്താപ്പ് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ വെറുതെ ആയി. മുഖ്യമന്ത്രിയുടെ സ്‌നേഹം പലസ്തീന്‍ ജനതയോട് അല്ല, പിണറായിയുടെ മനസ് ഇസ്രയേലിന് ഒപ്പമാണെന്ന് തെളിഞ്ഞു’,അദ്ദേഹം കുറ്റപ്പെടുത്തി.

ഈ മാസം 23ന് കോഴിക്കോട് ബീച്ചില്‍ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ ആണ് അനുമതി നിഷേധിച്ചത്. നവകേരള സദസ്സ് നടക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ ആകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button