തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയില്‍ നിന്നും മറിച്ചൊരു വിധി ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചിലവഴിച്ചെന്ന പരാതിയില്‍ വന്ന ലോകായുക്ത വിധിയില്‍ അത്ഭുതമില്ലെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുന്ന പരാതിക്കാരന് യുഡിഎഫ് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കാനഡയിൽ സിഖ് വംശജനും മകനും കൊല്ലപ്പെട്ട സംഭവം: പ്രതികളുടെ വിഡിയോ പുറത്തുവിട്ട് പൊലീസ്
‘അഴിമതിയും സ്വജനപക്ഷപാതവും നടന്നതിന് തെളിവില്ലെന്ന ലോകായുക്ത വിധി പക്ഷപാതമാണ്. ഭരിക്കുന്നവരുടെ ഇഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നല്‍കുന്ന സന്ദേശം. സര്‍ക്കാരിന്റെ ഇഷ്ടക്കാരായവര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാമെന്ന അപകടകരമായ സാഹചര്യം ഈ വിധി മൂലം ഉണ്ടാകും. ലോകായുക്ത വിധി നടപ്പാക്കുന്നതിന് പകരം ഓരോ സിറ്റിങിലും മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്,’ വിഡി സതീശൻ പറഞ്ഞു.
Post Your Comments