ആഗ്ര: ഹോട്ടല്‍ ജീവനക്കാരിയ്ക്ക് മദ്യം നൽകി മയക്കിയശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ് പിടിയിൽ. ആഗ്രയ്ക്ക് സമീപത്തായിരുന്നു സംഭവം. പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു എന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.
read also: കൊതുകിനെ അകറ്റാൻ ഈ മൂന്ന് ചെടികൾ
ബലംപ്രയോഗിച്ച് മദ്യംകുടിപ്പിച്ചശേഷം മദ്യക്കുപ്പി നെറ്റിയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. തുടര്‍ന്നു സഹപ്രവർത്തകർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. സഹായത്തിനുവേണ്ടി യുവതി നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. യുവതി നിലവിളിക്കുന്നതും ഒരാള്‍ യുവതിയെ മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതുമായ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നു.
ഒന്നരവര്‍ഷമായി യുവതി ഈ ഹോട്ടലില്‍ ജോലിചെയ്യുന്നുണ്ട്. ഹോട്ടല്‍ സീല്‍ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പിടിയിലാവർക്കെതിരെ ബലാത്സംഗത്തിന് പുറമേ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
Leave a Comment