Life StyleSpirituality

3 ദിവസം ഉരുളിയിലെ വെള്ളം ഒരു രാത്രി മുഴുവൻ.. നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവും

പൂജാ വേളയില്‍ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് കര്‍പ്പൂരവും നെയ്യും.

ഹിന്ദു വിശ്വാസമനുസരിച്ച്‌ നെഗറ്റീവ് എനര്‍ജി നമ്മളെ ബാധിച്ചാല്‍ അത് ജീവിതത്തില്‍ ഐശ്വര്യക്കേടിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിനാണ് ഓരോരുത്തരും ശ്രദ്ധിക്കുന്നത്. അതിന് വേണ്ടി ഉപ്പ് ചേര്‍ത്ത് ഒരു ഉരുളിയില്‍ വെള്ളമെടുത്ത് വീടിന്റെ പൂമുഖത്ത് വെയ്ക്കുക. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെയ്ക്കാം. അടുത്ത ദിവസം രാവിലെ വെള്ളം മാറ്റാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ മൂന്ന് ദിവസം ചെയ്താല്‍ അത് നിങ്ങളുടെ വീട്ടിലെ ദുഷ്ടശക്തികളുടെ പ്രവര്‍ത്തനത്തേയും നെഗറ്റീവ് എനര്‍ജിയേയും ഇല്ലാതാക്കുന്നു.

അതുകൊണ്ട് ഐശ്വര്യത്തിലേക്കുള്ള വാതില്‍ തുറക്കലാണ് ഇതെന്ന് പറഞ്ഞാല്‍ തെറ്റില്ല. പൂജാ വേളയില്‍ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് കര്‍പ്പൂരവും നെയ്യും. ഇത് രണ്ടും കര്‍പ്പൂരവും നെയ്യും വീടിന്റെ പൂമുഖപ്പടിയില്‍ വെച്ച്‌ കത്തിയ്ക്കാം. ഇത് ജ്യേഷ്ഠാഭഗവതിയെ അകറ്റുകയും ശ്രീലക്ഷ്മിയെ കുടിയിരുത്തുകയും ചെയ്യും. വിശ്വാസമാണ് പലരുടേയും ജീവിതത്തില്‍ പോസിറ്റീവ് തീരുമാനങ്ങള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ച്‌ പ്രാര്‍ത്ഥിച്ച്‌ ജീവിക്കാവുന്നതാണ്. ഒരു പാത്രത്തില്‍ വെള്ളം നിറച്ച്‌ അത് അശോക മരത്തിന്റേയോ മാവിന്റേയോ കീഴില്‍ കൊണ്ട് ചെന്ന് വെയ്ക്കുക.

വിഷ്ണു മന്ത്രം ചൊല്ലി ഈ വെള്ളം മാവിന്റേയോ അശോകത്തിന്റേയോ ചുവട്ടിലേക്ക് തെറിപ്പിക്കുക. ഇത് നെഗറ്റീവ് എനര്‍ജിയെ പാടേ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന അവസ്ഥയും നല്‍കുന്നു. ഇതിലൂടെ നമുക്ക് ജീവിതത്തിലെ പല പ്രതിസന്ധികളും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന ഒന്നാണ് വലംപിരിശംഖ്. വലംപിരിശംഖ് ആണ് മറ്റൊന്ന്. ഇതിനുള്ളില്‍ വെള്ളം നിറച്ച്‌ വീടിന്റെ ഓരോ മൂലയിലും തളിയ്ക്കാം. ഇത് വീട്ടിലൊളിച്ചിരിയ്ക്കുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും. മാത്രമല്ല വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറക്കുകയും ചെയ്യും എന്നാണ് വിശ്വാസം.

മരിച്ചവരുടെ ഫോട്ടോ പല വീടുകളലും പലയിടത്തായി സ്ഥാപിച്ചിട്ടുണ്ടാകും. പലരും പൂജാമുറിയിലും ഇത്തരത്തില്‍ മരിച്ചവരുടെ ഫോട്ടോ സ്ഥാപിക്കുന്നു. എന്നാല്‍ ഇതെല്ലാം കൂടി വീട്ടില്‍ നിന്നും കയറി വരുന്ന പൂമുഖത്തായി സ്ഥാപിയ്ക്കാം. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു. ഉപ്പു കൊണ്ടും വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിനായി അല്‍പം ഉപ്പെടുത്ത് ഒരു പേപ്പറില്‍ വെച്ച്‌ വീടിന്റെ ഓരോ മൂലയ്ക്കും ഇത് കൊണ്ട് വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ആരോടും മിണ്ടാതെ ഈ ഉപ്പ് ഒഴുകുന്ന വെള്ളത്തില്‍ കളയുക. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ പാടേ ഇല്ലാതാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button