KeralaLatest NewsNews

മരണത്തിന് കാരണമാകുന്ന ഫ്രൈഡ് റൈസ് സിന്‍ഡ്രോമിനെ കുറിച്ച് അറിയാം

‘ഫ്രൈഡ് റൈസ് സിന്‍ഡ്രോം’ എന്ന ഭക്ഷ്യവിഷബാധയെ കുറിച്ച് അധികം ആരും കേട്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ അത് വീണ്ടും വൈറലാകുകയാണ്. 2008ല്‍ 20 വയസുള്ള വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഈ ഭക്ഷ്യവിഷബാധ ആദ്യമായി വാര്‍ത്തകളില്‍ ഇടം നേടിയത്.

Read Also: സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം: 20 പേർക്ക് പരിക്ക്

ശീതീകരിക്കാത്ത 5 ദിവസം പഴക്കമുള്ള പാസ്ത കഴിച്ചാണ് 20 വയസുള്ള വിദ്യാര്‍ത്ഥി 2018ല്‍ മരണത്തിന് കീഴടങ്ങിയത്.

റസ്റ്റോറന്റുകളില്‍ ഫ്രൈഡ് റൈസ് വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന റഫ്രിജറേറ്റഡ് അരിയുമായി ബന്ധപ്പെട്ട ചില പഴയ വാര്‍ത്തകളാണ് ‘ഫ്രൈഡ് റൈസ് സിന്‍ഡ്രോം’ ഭയം വീണ്ടും ഉയര്‍ത്തുന്നത്.

സാധാരണയായി കാണപ്പെടുന്ന ‘ബാസിലസ് സെറിയസ്’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്നത്. പാകം ചെയ്ത ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാത്ത വയ്ക്കുന്ന ചില ഭക്ഷണങ്ങളില്‍ ഈ ബാക്ടീറിയ പെരുകുന്നു. അത് പ്രധാനമായും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പാസ്ത, അരി, റൊട്ടി എന്നിവയാണ് ബാധിക്കുക.

ദിവസങ്ങളോളം ശീതികരിക്കാത്ത വയ്ക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിലൂടെ വയറിളക്കം മുതല്‍ ഛര്‍ദ്ദിവരെയുള്ള അസുഖങ്ങള്‍ പിടിപെടും. ഇത് ഗുരുതരമായ കരള്‍ രോഗത്തിനും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button