ThiruvananthapuramKeralaNattuvarthaLatest NewsNews

‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റാണോ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവിയാണോ ‘: വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ രംഗത്ത്. കടക്കെണിയിൽപ്പെട്ട കർഷകൻ കുട്ടനാട്ടിൽ ആത്മഹത്യ ചെയ്തതിനു പിന്നാലെ, ലൈഫ് പദ്ധതിയിൽ വീടിനുള്ള പണം സർക്കാർ നൽകാത്തതിനാൽ ഓമല്ലൂരിൽ ഗോപി എന്നയാൾ ജീവനൊടുക്കിയത് പിണറായി സർക്കാരിന്റെ ഭരണത്തിൽ കർഷകർക്കും പാവങ്ങൾക്കും രക്ഷയില്ലെന്നു തെളിയിക്കുന്നതായി സുരേന്ദ്രൻ പറഞ്ഞു. വീടില്ലാത്തവർക്കെല്ലാം വീടു കൊടുക്കുമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ;

‘സംസ്ഥാന സർക്കാരിന്റെ കയ്യിൽ ചില്ലിക്കാശില്ല. എന്നാൽ കേന്ദ്രം അനുവദിക്കുന്ന തുക ചെലവഴിക്കുന്നുമില്ല. ഏറ്റവും കൂടുതൽ റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ലഭിച്ചത് കേരളത്തിനാണ്. കേന്ദ്ര സഹായം ഇല്ലെങ്കിൽ കേരളം പട്ടിണിയാവും. കേരളത്തിൽ ധനകാര്യ മിസ് മാനേജ്മെന്റാണ്. 40,000 കോടിയെങ്കിലും സംസ്ഥാനം നികുതി പിരിക്കാനുണ്ട്. മാസപ്പടി കൊടുക്കുന്നവരായതു കൊണ്ടാണ് വൻകിടക്കാരിൽ നിന്നും നികുതി പിരിക്കാത്തത്. എന്നാൽ, സാധാരണക്കാരന്റെ നെഞ്ചത്തു കയറുകയാണ് സംസ്ഥാന സർക്കാർ. ഇതെല്ലാം മറച്ചുവയ്ക്കാനാണ് പിണറായി കോഴിക്കോട് പലസ്തീൻ സമ്മേളനം നടത്തിയത്. പലസ്തീൻ പുഴുങ്ങി ഉരുട്ടി കഴിക്കാൻ പറ്റുമോ? ഹമാസ് ഉരുട്ടി വിഴുങ്ങാൻ പറ്റുമോ?’

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം രണ്ടായി മുറിച്ചു; യുവതിയും കൂട്ടാളികളും അറസ്റ്റിൽ

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റാണോ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവിയാണോ എന്നു ജനങ്ങൾ തെറ്റിദ്ധരിക്കുന്ന രീതിയിലേക്ക് വന്നിരിക്കുകയല്ലേ. എല്ലാ ഊശാന്താടിക്കാരും മറ്റേ താടിക്കാരും അരിപ്പത്തൊപ്പിക്കാരും എല്ലാം വന്നിരുന്ന് അവിടെ വലിയൊരു സമ്മേളനം നടത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ ഇന്നലത്തെ റാലി കണ്ടില്ലേ. അതിന്റെ ചിത്രം കേരളത്തിലെ ജനങ്ങൾ ശരിക്കൊന്നു കാണണം. ആ വേദി കണ്ടാൽ മതി, അവിടെ മുഴുവൻ മൊല്ലാക്കമാരല്ലേ. ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തത്?

ഇസ്ലാമിക ഭീകരവാദം ലോകത്തു മുഴുവനുമുണ്ട്. എന്നാൽ, പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അതു കാണുന്നില്ല. ഖുറാൻ കൈവശം വച്ചാൽ പിടിച്ച് അകത്തിടുന്നവരാണ് ചൈനക്കാർ. പലസ്തീൻ സമ്മേളനങ്ങൾ എന്താണ് കോഴിക്കോടു മാത്രം നടത്തുന്നത്? എന്തുകൊണ്ടാണ് മറ്റു മതസ്ഥരായ പുരോഹിതരെ ഇതിലേക്കു വിളിക്കാത്തത്? ജനവിരുദ്ധ നയങ്ങൾ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ സർക്കാർ നടത്തുന്നത്. മുസ്ലീങ്ങളോടുള്ള സ്നേഹമല്ല, വോട്ടു കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് എല്ലാവർക്കുമറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button