ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. മികച്ച ലൈംഗിക ബന്ധത്തിന് മികച്ച ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണ്. ലൈംഗിക ബന്ധം സംബന്ധിച്ച് നിരവധിയായ മിഥ്യാധാരണകൾ നിലവിലുണ്ട്. അവയെ എല്ലാം അതിന്റെ ലാഘവത്തോടെ തന്നെ കാണണം. വ്യക്തമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലെങ്കിൽ ഇത്തരം മിഥ്യാധാരണകളിൽ നിങ്ങൾ വീണ് പോകാൻ സാദ്അത്തായുണ്ട്. അതിലൊന്നാണ് ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് അപകടമാണ് എന്നത്. എന്നാൽ, ഇതുകൊണ്ട് അപകടമല്ല മറിച്ച്, ഗുണമാണുണ്ടാകുന്നത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
സ്ത്രീകളെ എപ്പോഴും അലട്ടുന്ന അസുഖമാണ് യൂറിനറി ഇന്ഫെക്ഷന്. ഈ പ്രശ്നം ഇല്ലാതാക്കാൻ ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ആണ് നല്ലത്. സെക്സിനിടെ യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രദ്വാരത്തിലേക്ക് വന്‍തോതില്‍ എത്താന്‍ സാധ്യതയുണ്ട്. സെക്സിന് മുമ്പ് മൂത്രമൊഴിച്ചാല്‍ മൂത്രത്തിന്റെ അംശങ്ങള്‍ അവിടെ ശേഷിക്കുമെന്നും ഇത് ബാക്ടീരിയകള്‍ക്ക് അണുബാധയുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കുകയും ചെയ്യും. മൂത്രദ്വാരത്തിലെ ബാക്ടീരിയകളെ ശക്തമായി പുറന്തള്ളാന്‍ മാത്രം മൂത്രമുള്ളപ്പോള്‍ അത് ഒഴിക്കുന്നതായിരിക്കും നല്ലത്. അതായത്, സെക്സിന് ശേഷം മൂത്രമൊഴിക്കാന്‍ പോയില്ലെങ്കില്‍ ഇത്തരം ബാക്ടീരിയകള്‍ ബ്ലാഡറിലേക്ക് പോയി അണുബാധയുണ്ടാക്കാന്‍ സാധ്യതയേറെയാണ് എന്ന് സാരം. സ്ത്രീകളുടെ ശാരീരികമായ സവിശേഷത കാരണം പുരുഷന്മാരേക്കാള് യുടിഐ ഉണ്ടാകാനുള്ള സാധ്യത അവര്‍ക്കാണ് കൂടുതലെന്ന് പല ഗവേഷണത്തിലും തെളിഞ്ഞ കാര്യമാണ്.
സ്ത്രീകളില്‍ യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രദ്വാരത്തിലേക്ക് എത്താന്‍ സാധ്യത കൂടുതലാണ്. ഇതിലൂടെ ഇന്‍ഫെക്ഷനുള്ള സാധ്യതയും വര്‍ധിക്കും. അതായത്, സ്ത്രീകളില്‍ ബാക്ടീരിയകള്‍ക്ക് ബ്ലാഡറിലെത്താന്‍ അധിക ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് ചുരുക്കം. സെക്സിന് ശേഷം ബ്ലാഡറില്‍ തീരെ മൂത്രമില്ലെന്ന് ഉറപ്പ് വരുത്തുന്ന വിധം മൂത്രമൊഴിക്കണം. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ഗർഭധാരണം തടയുമെന്ന ചില തെറ്റിദ്ധാരണകൾ പലർക്കുമുണ്ടാകും. ഇത് വെറും മിഥ്യാധാരണ മാത്രമാണ്. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ഒരിയ്ക്കലും ഗർഭധാരണത്തെ തടയില്ല. മൂത്രനാളിയും യോനിയും രണ്ട് വ്യത്യസ്ത ശരീരഭാഗങ്ങളാണ്. സെക്സിന് ശേഷം മൂത്രമൊഴിക്കുന്നത് വഴി യോനിയിൽ ബീജം പ്രവേശിക്കുന്നതിന് തടസ്സമാകില്ല.
Post Your Comments