Latest NewsSaudi ArabiaNewsGulf

ജെറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി

റിയാദ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അറബ് ലീഗ് – ഇസ്ലാമിക് കോര്‍ഡിനേഷന്‍ അടിയന്തര ഉച്ചകോടി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും നടപ്പാക്കാനും ഗാസയ്ക്ക് മേലുള്ള ഉപരോധം അടിയന്തരമായി അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. കിഴക്കന്‍ ജെറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി നിലപാട് വ്യക്തമാക്കി.

read also: കളമശ്ശേരി സ്ഫോടനം: അമ്മയും സഹോദരിയും മരിച്ചതറിയാതെ പ്രവീൺ ഗുരുതരാവസ്ഥയിൽ

കേവലം വെടിനിര്‍ത്തലാവശ്യപ്പെടുന്നതിനപ്പുറം ശക്തമായ നിലപാടുകളിലേക്ക് പോവുകയാണ് അറബ് രാജ്യങ്ങള്‍. അന്താരാഷ്ട്ര വേദികളില്‍ നിരന്തരം വെടിനിര്‍ത്തലാവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതില്‍ അറബ് മേഖലയുടെ അതൃപ്തിയും ഉച്ചകോടി ആവര്‍ത്തിച്ചു. യു എന്‍ സുരക്ഷാ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുറന്നടിച്ചു.
ഇസ്രയേസലിന്റെ ചെയ്തികള്‍ അന്താരാഷ്ട്ര സമൂഹം എത്രകാലം നോക്കി നില്‍ക്കുമെന്ന് ഖത്തര്‍ അമീര്‍ ചോദിച്ചു. നിര്‍ണായകവും ചരിത്രപരവുമായ തീരുമാനമെടുക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button