രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന നേട്ടം വീണ്ടും നിലനിർത്തി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ വർഷം മാത്രം ഒന്നര ലക്ഷത്തിലധികം ഒഴിവുകളിലേക്കാണ് ഇന്ത്യൻ റെയിൽവേ നിയമനങ്ങൾ നടത്തിയത്. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ പുറത്തുവിട്ട പത്രക്കുറിപ്പിൽ ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കോ പൈലറ്റ്, സ്റ്റേഷൻ മാസ്റ്റർ, ട്രെയിൻ മാനേജർ, ജൂനിയർ എൻജിനീയർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് പ്രധാനമായും നിയമനങ്ങൾ നടത്തിയിട്ടുള്ളത്. 2014 മുതൽ റെയിൽവേയുടെ വിവിധ വകുപ്പുകളിലായി ഏകദേശം 5 ലക്ഷം ഉദ്യോഗാർത്ഥികളെയാണ് നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി റെയിൽവേയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണവും വലിയ തോതിൽ ഉയർന്നിട്ടുണ്ട്.
2020 ഡിസംബർ മുതൽ 2021 വരെയുള്ള കാലയളവിൽ ഏകദേശം 2.37 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം ഒന്നര ലക്ഷത്തിലധികം നിയമനങ്ങളാണ് ഇന്ത്യൻ റെയിൽവേ നടത്തിയിരിക്കുന്നത്. രാജ്യത്തുടനീളം വിവിധ തരത്തിലുള്ള വിപുലീകരണങ്ങൾക്ക് റെയിൽവേ തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കൂടുതൽ ഉദ്യോഗാർത്ഥികളെ നിയമിച്ചിരിക്കുന്നത്. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലുള്ള റെയിൽവേ ട്രാക്ക് നിർമ്മിക്കണമെങ്കിൽ പ്രതിവർഷം 33,000 പേരുടെ ഒരു ദിവസത്തെ സേവനം അനിവാര്യമാണ്. കഴിഞ്ഞ വർഷം 5,600 കിലോമീറ്റർ പ്രദേശത്ത് റെയിൽവേ ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ട്.
Also Read: ഇത്തവണത്തെ ദീപാവലി ഫെഡറൽ ബാങ്കിനോടൊപ്പം ആഘോഷമാക്കാം! പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
Post Your Comments