വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിലും ക്യാമ്പസുകൾ തുറക്കാൻ അവസരം ഒരുക്കി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഇതിനോടനുബന്ധിച്ച് ക്യാമ്പസ് തുറക്കുന്നതിനായുള്ള അന്തിമ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച വിജ്ഞാപനവും യുജിസി പുറത്തിറക്കി. നിലവിൽ, വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കുന്നതിനുള്ള പ്രത്യേക രജിസ്ട്രേഷൻ പോർട്ടലും യുജിസി ആരംഭിച്ചിട്ടുണ്ട്. അന്തിമ വിജ്ഞാപനം പുറത്തിറക്കിയതിനുശേഷമാണ് രജിസ്ട്രേഷനായുളള ഔദ്യോഗിക പോർട്ടൽ തുറന്നുനൽകിയത്.
വിദേശ സർവകലാശാലകൾക്ക് fhei.ugc.ac.in എന്ന പോർട്ടൽ മുഖാന്തരം രജിസ്റ്റർ ചെയ്യാവുന്നതാണ്. സർവകലാശാലയുടെ പ്രവർത്തനം, കോഴ്സുകൾ, വിശ്വാസ്യത എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തും. തുടർന്ന് 60 ദിവസത്തിനുള്ളിൽ കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുന്നതാണ്. യുജിസിയുടെ അംഗീകാരം ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കാനാകും.
കോഴ്സ് ഫീസ്, നിയമനങ്ങൾ, ശമ്പളം തുടങ്ങിയവ വിദേശ സർവകലാശാലകൾക്ക് തീരുമാനിക്കാനുള്ള അവസരമുണ്ട്. അതേസമയം, സർവകലാശാലകൾക്ക് ഓൺലൈൻ, വിദൂര ക്ലാസുകൾ അനുവദിക്കില്ലെന്ന് യുജിസി വ്യക്തമാക്കി. കൂടാതെ, വിദേശത്ത് നിന്നുള്ള അധ്യാപകർ ഒരു സെമസ്റ്റർ എങ്കിലും ഇന്ത്യയിൽ താമസിക്കണമെന്ന നിബന്ധനയും യുജിസി മുന്നോട്ടുവച്ചിട്ടുണ്ട്. നിബന്ധനകൾ മുഴുവൻ അംഗീകരിച്ചാൽ മാത്രമാണ് സർവകലാശാലകൾ തുറക്കാൻ യുജിസിയുടെ അനുമതി ലഭിക്കുകയുള്ളൂ.
Post Your Comments