Latest NewsNewsIndia

ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശനിയാഴ്ച ഡല്‍ഹിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരം ‘മോശം’ വിഭാഗത്തിലാണെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത മഴയാണ് സ്ഥിതി മെച്ചപ്പെടാന്‍ കാരണം.

Read Also: അമ്മയുടെ മുൻപിൽ വച്ച് യുവാവിനെ കുത്തികൊലപ്പെടുത്തി; അ‌യൽവാസി പിടിയിൽ

ദേശീയ തലസ്ഥാനത്തെ മലിനീകരണ ഹോട്ട്സ്പോട്ടുകളിലൊന്നായി കണക്കാക്കുന്ന ആനന്ദ് വിഹാറില്‍, എക്യുഐ 282 ആയി രേഖപ്പെടുത്തിയപ്പോള്‍, ആര്‍കെ പുരത്ത് ഇത് 220 ആയിരുന്നു. പഞ്ചാബി ബാഗ് മേഖലയില്‍ 236 രേഖപ്പെടുത്തിയപ്പോള്‍ ഐടിഒയില്‍ എക്യുഐ ശനിയാഴ്ച രാവിലെ 263 ആയിരുന്നു.

പൂജ്യത്തിനും 50നും ഇടയിലാണെങ്കില്‍ വായു നിലവാര സൂചിക ‘മികച്ചത്’ എന്നാണ് കണക്കാക്കുക. 51നും 100നും ഇടയിലാണെങ്കില്‍ ‘തൃപ്തികരം’, 101നും 200നും ഇടയില്‍ ‘ ഇടത്തരം’, 201നും 300നും ഇടയില്‍ ‘മോശം’, 301നും 400നും ഇടയില്‍ ‘വളരെ മോശം’, 401നും 500നുമിടയില്‍ ‘ഗുരുതരം’ എന്നിങ്ങനെയാണ് കണക്കാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button