Latest NewsIndia

പരസ്യപ്പെടുത്താത്ത 20ലധികം ബില്ലുകൾ എംപിമാർക്ക് നൽകിയിരുന്നു, രാജ്യസുരക്ഷാവിവരങ്ങൾ മഹുവ വഴി ചോർന്നിരിക്കാം: റിപ്പോർട്ട്

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണ കേസിൽ രാജ്യസുരക്ഷവിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. എംപിമാർക്ക് മുൻകൂറായി പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകൾ നൽകിയിരുന്നു. ഈ വിവരങ്ങൾ മഹുവ മൊയ്ത്ര വഴി ചോർന്നിരിക്കാമെന്നാണ് എത്തിക്സ് കമ്മിറ്റി പറഞ്ഞത്.

ജമ്മുകശ്മീർ മണ്ഡല പുനർനിർണ്ണയ ബില്ലടക്കം നൽകിയിരുന്നു. ഇക്കാലയളവിലാണ് ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതൽ 2023 ഏപ്രിലിൽ വരെ 47 തവണ യുഎഇയിൽ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ൽ 50 ചോദ്യങ്ങളും ഹിരാനന്ദാനിക്ക് വേണ്ടിയെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button